ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. നിലവില്‍ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തുലാവര്‍ഷം ശക്‌തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കലക്‌ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച വൈകിട്ടും രാത്രിയിലും ഇടുക്കി ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് ശക്‌തമായ മഴ പെയ്‌തത് കൂടാതെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴയുടെ ശക്‌തി കുറഞ്ഞതിനാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിരുന്നു. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് വീണ്ടും കുറച്ചേക്കുമെന്നും സൂചനയുണ്ട്.
Read also: കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ