കണ്ണൂർ: പിണറായിയിൽ സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുൻപാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈൽ ഫോൺ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികളുടെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.
Malabar News: വനിതാ നേതാവിനെ അധിക്ഷേപിച്ച് വയനാട് ഡിസിസി പ്രസിഡണ്ട്