ബെർലിൻ: ബയേണ്‍ മ്യൂണിക്കിനോട് തോറ്റ് ബാഴ്സലോണ യൂവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാവിയും സംഘവും തോല്‍വി ഏറ്റുവാങ്ങിയത്. പ്രതിരോധത്തിലെ പാളിച്ചകളും, മുന്നേറ്റ നിരയിലെ മൂർച്ചയില്ലായ്മയും ബാഴ്സയെ പിന്നിലേക്ക് വലിക്കുന്ന കാഴ്ചയാണ് മൽസരത്തിൽ കാണാൻ കഴിഞ്ഞത്.
34ആം മിനിറ്റില്‍ മുള്ളര്‍, 43ആം മിനിറ്റില്‍ ലെറോസ് സാനെ, 62ആം മിനിറ്റില്‍ മുസിയാല എന്നിവരാണ് ബയേണിനായി ലക്ഷ്യം കണ്ടത്. ബയേണും ബെന്‍ഫിക്കയുമാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറിയത്. മൂന്നാം സ്ഥാനത്തായ ബാഴ്സലോണ ഇനി യൂറോപ്പ ലീഗില്‍ കളിക്കും.
മറ്റൊരു മൽസരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓള്‍ഡ്ട്രാഫോഡില്‍ നടന്ന കളിയില്‍ യങ് ബോയ്സാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. ഒൻപതാം മിനുറ്റില്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡാണ് മുന്നിലെത്തിയത്.
പിന്നീട് ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുന്നേറ്റങ്ങള്‍ വേണ്ടത്ര ഫലം കണ്ടില്ല. അതിനിടെ ആദ്യപകുതിയുടെ അവസാനത്തില്‍ ഫാബിയാന്‍ റീദര്‍ യങ് ബോയ്സിനെ ഒപ്പമെത്തിച്ചു. കളി സമനിലയില്‍ ആയെങ്കിലും ഗ്രൂപ്പ് ജേതാക്കളായി യുണൈറ്റഡ് നോക്കൗട്ടിലെത്തി.
Read Also: മഹാരാഷ്ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി ആശുപത്രി വിട്ടു