കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി.
മോഹൻദാസ് ബീച്ച് ജനറലാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് വെള്ളയിൽ സ്വദേശിയായ മോഹൻദാസ് അറസ്റ്റിലായത്. ആക്രമണത്തിനുള്ള കാരണം ശബരിമലയെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. താൻ ടാർജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷിതമല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.
എന്നാൽ ബിന്ദു അമ്മിണി മോഹൻദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. ബീച്ചിൽ സുഹൃത്തുക്കളുമായി എത്തിയ ബിന്ദു അമ്മിണി പാർക്കിങ്ങുമായി ബന്ധപ്പെട്ട് മോഹൻദാസുമായി തർക്കത്തിലായി. തുടർന്ന് മോഹൻദാസിനെ ബിന്ദു അമ്മിണി ആക്രമിച്ചെന്നാണ് ഭാര്യയുടെ പരാതി.
Also Read: മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും