കറാച്ചി: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ തഹ്രീകെ താലിബാൻ പാകിസ്ഥാൻ ( ടിടിപി) മുൻ വക്താവ് കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ. മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാൾട്ടി, നംഗർഹാർ പ്രവിശ്യയിൽ വച്ച് കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സായുധ സംഘവും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ സ്തംഭിച്ചിരിക്കെയാണ് ബാൾട്ടിയുടെ മരണം പുറത്തുവന്നിരിക്കുന്നത്.
അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലാത്തതിനാൽ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് ഖാലിദ് ബാൾട്ടിയുടെ മരണ വിവരം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റാണ് ബാൾട്ടി കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
Read also: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്