ടിടിപി നേതാവ് ഖാലിദ് ബാൾട്ടി കൊല്ലപ്പെട്ടു; റിപ്പോർട്

By Syndicated , Malabar News
pakistani-taliban-leader-killed
Ajwa Travels

കറാച്ചി: കിഴക്കൻ അഫ്ഗാനിസ്‌ഥാനിൽ തഹ്‌രീകെ താലിബാൻ പാകിസ്‌ഥാൻ ( ടിടിപി) മുൻ വക്‌താവ് കൊല്ലപ്പെട്ടതായി പാകിസ്‌ഥാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ. മുഹമ്മദ് ഖുറാസാനി എന്ന് അറിയപ്പെടുന്ന ഖാലിദ് ബാൾട്ടി, നംഗർഹാർ പ്രവിശ്യയിൽ വച്ച് കൊല്ലപ്പെട്ടതായാണ് ഉദ്യോഗസ്‌ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സായുധ സംഘവും സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ സ്‌തംഭിച്ചിരിക്കെയാണ് ബാൾട്ടിയുടെ മരണം പുറത്തുവന്നിരിക്കുന്നത്.

അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലാത്തതിനാൽ തങ്ങളുടെ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്‌ഥയിലാണ് ഖാലിദ് ബാൾട്ടിയുടെ മരണ വിവരം ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചത്. അജ്‌ഞാത തോക്കുധാരികളുടെ വെടിയേറ്റാണ് ബാൾട്ടി കൊല്ലപ്പെട്ടതെന്ന് പാകിസ്‌ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു ഇക്കാര്യം ഇതുവരെ സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Read also: ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE