കൊച്ചി: വ്ളോഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുൻപേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശ്രീകാന്തിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി.
ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ ഫ്ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.
Read Also: ധീരജ് വധം; യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ