ന്യൂഡെൽഹി: വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറിച്ചിരിക്കുന്നത്. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബർ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ജനുവരിയിൽ കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് വന്നിരിക്കുന്നത്.
Most Read: 8.30 എന്നൊരു സമയം ഉണ്ടെങ്കിൽ ഇവിടെ എല്ലാവരും ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിൽക്കും