8.30 എന്നൊരു സമയം ഉണ്ടെങ്കിൽ ഇവിടെ എല്ലാവരും ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിൽക്കും

By Desk Reporter, Malabar News
At 8.30 am every day, this whole town in Telangana stands still for the national anthem
Ajwa Travels

ഹൈദരാബാദ്: എല്ലാ ദിവസവും, കൃത്യം 8.30 ആവുമ്പോൾ ഇവിടെയുള്ള ആളുകൾ മുഴുവൻ ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കും. എവിടെയെന്നല്ലേ; തെലങ്കാനയിൽ ആണ് ഈ അപൂർവ കാഴ്‌ച. തെലങ്കാനയിലെ നൽഗൊണ്ട പട്ടണത്തിലെ 12 പ്രധാന ജംഗ്ഷനുകളിൽ എല്ലാ ദിവസവും, കൃത്യം 8.30 ആവുമ്പോൾ ദേശീയ ഗാനം ആലപിക്കും.

ഈ സമയത്ത് എല്ലാവരും, അവർ ഇനി എന്ത് ജോലിയിൽ ആയിരുന്നാലും എല്ലാ ദിവസവും രാവിലെ ആ 52 സെക്കൻഡ് നിശ്‌ചലമായി നിൽക്കും. ഈ വർഷം ജനുവരി 23നാണ് ഇത്തരത്തിൽ എല്ലാ ദിവസവും ദേശീയ ഗാനം ആലപിക്കാൻ ആരംഭിച്ചത്. ‘ജനഗണമന ഉൽസവ സമിതി’ പ്രസിഡണ്ട് കർണാട്ടി വിജയ് കുമാറും സുഹൃത്തുക്കളും ചേർന്നാണ് ഇത് ആരംഭിച്ചത്.At 8.30 am every day, this whole town in Telangana stands still for the national anthemഎല്ലാ ദിവസവും രാവിലെ ദേശീയ ഗാനം ആലപിക്കുന്നത് ജനങ്ങളിൽ രാജ്യസ്‌നേഹം വർധിപ്പിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഈ ശീലം ഇപ്പോൾ തെലങ്കാനയിലെ നൽഗൊണ്ടക്ക് ചുറ്റുമുള്ള നിരവധി ചെറിയ പട്ടണങ്ങളും മാതൃകയാക്കിയിട്ടുണ്ട്.At 8.30 am every day, this whole town in Telangana stands still for the national anthemദേശീയ ഗാനം ആലപിക്കുന്ന സമയത്ത് രണ്ട് കുട്ടികൾ അറ്റൻഷനിൽ നിന്ന് സല്യൂട്ട് ചെയ്യുന്ന ഫോട്ടോ ജയപ്രകാശ് റെഡ്ഡി എന്നയാളാണ് ട്വിറ്ററിൽ പങ്കുവച്ചത്. ഇന്റർനെറ്റിൽ ഇതിന്റെ വീഡിയോ വൈറലായതോടെ സംഘാടകരെയും ഗ്രാമീണരെയും അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

Most Read:  ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE