ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

By Staff Reporter, Malabar News
technopark_revenue-
Ajwa Travels

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ നിന്നായി ആകെ 8501 കോടിയുടെ കയറ്റുമതിയാണ് ടെക്‌നോപാർക്ക് നേടിയത്.

ഇവിടെ പുതുതായി സൃഷ്‌ടിച്ചത് 1500ൽ ഏറെ തൊഴിലവസരങ്ങളാണ്. 41 കമ്പനികൾക്കായി ഒരു ലക്ഷത്തോളം ചതുരശ്രയടി സ്‌ഥലമാണ് ടെക്‌നോപാർക്കിൽ 2020-21 സാമ്പത്തിക വർഷം അനുവദിച്ചത്. ഇതിന് പുറമേ 30 കമ്പനികൾക്കായി 1,10,000 ചതുരശ്രയടി സ്‌ഥലം അനുവദിക്കുന്നതിനായി നടപടികൾ പുരോഗമിക്കുകയാണ്. ഇതുവഴിയാണ് അധിക തൊഴിലവസരങ്ങൾ ടെക്‌നോപാർക്കിൽ ഉടൻ സൃഷ്‌ടിക്കപ്പെടുക.

ഇപ്പോൾ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്നത്. സർക്കാരിന്റെ മികച്ച പിന്തുണയും ഐടി കമ്പനികളുടെയും ഐടി കോ-ഡെവലപ്പർമാരുടെയും കൃത്യമായ പദ്ധതി നിർവഹണവും മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവുമാണ് നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് കേരള സ്‌റ്റേറ്റ് ഐടി പാർക്ക്‌സ് സിഇഒ ജോൺ എം തോമസ് പറഞ്ഞു.

Read Also: ലോകായുക്‌ത നിയമ ഭേദഗതി; സീതാറാം യെച്ചൂരിക്ക് വിഡി സതീശന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE