തിരുപ്പൂർ: സ്യൂട്ട്കേസിനുള്ളിൽ അടച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ധാരാപുരം റോഡ് പൊല്ലികാളി പാളയത്തിന് സമീപം പുതുതായി നിർമിച്ച നാലുവരി പാതയോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്നാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. നാല് പ്രത്യേക സംഘങ്ങളായാണ് പോലീസ് അന്വേഷണം.
വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് പരിശോധന നടത്തിവരികയാണ്. പ്രഫെസത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തിരുപ്പൂരിലെ വസ്ത്ര നിർമാണ കയറ്റുമതി മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കിടയിലും അന്വേഷണം നടത്തിവരികയാണ്.
രണ്ട് മാസം മുൻപ് സേലത്ത് നിന്നും സമാന രീതിയിൽ സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ രണ്ടുസംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും. തിങ്കളാഴ്ചയാണ് അഴുക്കുചാലിൽ രക്തക്കറയോട് കൂടിയ സ്യൂട്ട്കേസ് കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിരുപ്പൂർ റൂറൽ പോലീസ് സ്ഥലത്തെത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്