തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെയും, സുരക്ഷാ സാമഗ്രികളുടെയും നിരക്ക് പുനഃക്രമീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. പുതിയ നിരക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് പരിശോധനകൾക്കും, പിപിഇ കിറ്റ്, മാസ്ക് എന്നിവയ്ക്കും വില കുറയും.
ഇനിമുതൽ ആർടിപിസിആർ പരിശോധയ്ക്ക് 300 രൂപയും, ആന്റിജൻ ടെസ്റ്റിന് 100 രൂപയുമായിരിക്കും സംസ്ഥാനത്ത് ഈടാക്കുക. കൂടാതെ എക്സ്പെര്‍ട്ട് നാറ്റ്- 2,350 രൂപ, ട്രൂനാറ്റ്- 1,225 രൂപ, ആര്‍ടി ലാമ്പ്- 1,025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പടെയുള്ള നിരക്കാണിത്. നേരത്തെ സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,500 രൂപ, ട്രൂനാറ്റ് 1,500 രൂപ, ആര്‍ടി ലാമ്പ് 1,150 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക് ഈടാക്കിയിരുന്നത്.
പരിശോധകൾക്കൊപ്പം തന്നെ പിപിഇ കിറ്റിനും, എൻ 95 മാസ്കിനും വില കുറയും. പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്സ്എൽ സൈസിന് 154 രൂപയും, ഡബിള്‍ എക്സ്എൽ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്സ്എൽ, ഡബിള്‍ എക്സ്എൽ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. കൂടാതെ എന്‍ 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Read also: ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്