ചീറിപ്പാഞ്ഞു വന്ന കാറിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് വനിതാ പോലീസ്

By Desk Reporter, Malabar News
Women police rescue girl in front of speeding car

മെറിലാന്റ്: ചീറിപ്പാഞ്ഞുവന്ന കാറിന് മുന്നിൽ നിന്ന് അതിസാഹസികമായി ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് വനിതാ പോലീസ്. ദിവസങ്ങൾക്ക് മുൻപ് അമേരിക്കയിലെ മെറിലാന്റിൽ ആണ് സംഭവം. പെൺകുട്ടി സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് കാർ ചീറിപ്പാഞ്ഞെത്തിയത്.

ഉടൻ തന്നെ ട്രാഫിക്കിലുണ്ടായിരുന്ന പോലീസ് ഓഫിസർ കുട്ടിയെ പിടിച്ച് മാറ്റുകയായിരുന്നു. എന്നാൽ അമിത വേഗത്തിലെത്തിയ കാർ പോലീസ് ഉദ്യോഗസ്‌ഥയെ ഇടിച്ചു. ഇതുകണ്ട് ആളുകൾ ഓടിക്കൂടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് സെസിൽ കൺട്രി എക്‌സിക്യൂട്ടീവ് ഡാനിയേൽ ഹോൺബെർഗർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

നോർത്ത് ഈസ്‌റ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന ആനെറ്റ് ഗുഡ്‌ ഇയർ എന്ന പോലീസ് ഓഫിസറാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. 14 വർഷത്തിലേറെയായി ക്രോസിംഗ് ഗാർഡായി ജോലി ചെയ്‌തു വരികയാണ് ആനെറ്റ് ഗുഡ് ഇയർ.

Most Read:  വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE