വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം

By Staff Reporter, Malabar News
credit-guarantee-scheme-extended
Representational Image
Ajwa Travels

ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും. അതിന് ശേഷമാണ് ഉദ്യോഗ് ആധാര്‍ ലഭിക്കാനുള്ള സഹായം അധികാരികളില്‍ നിന്ന് ലഭ്യമാവുക.

2021 ഏപ്രിലിന് മുൻപ് എടുത്ത എല്ലാ ഉദ്യോഗ് ആധാര്‍ റജിസ്‌ട്രേഷനും, എംഎസ്എംഇ രജിസ്ട്രേഷനും അസാധുവായി. അങ്ങനെ അസാധുവായ രജിസ്ട്രേഷന്‍ ഉള്ള സംരംഭകര്‍ ഉദ്യം പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 2021 മുതല്‍ ഈ വർഷം ഫെബ്രുവരി വരെ 7,08,656 വനിതകളാണ് ഉദ്യം പോര്‍ട്ടലില്‍ രജിസ്‌റ്റർ ചെയ്‌തത്‌.

പൊതുമേഖലാ വാങ്ങല്‍ നിയമ പ്രകാരം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും, പൊതുമേഖലാ സ്‌ഥാപനങ്ങളും വാര്‍ഷിക വാങ്ങലിന്റെ 3 ശതമാനം വനിതാ സംരംഭകര്‍ നടത്തുന്ന ചെറുകിട-സൂക്ഷ്‍മ വ്യവസായ സ്‌ഥാപനങ്ങളില്‍ നിന്നായിരിക്കണം. ഇത് സർക്കാർ നയത്തിന് കൂടുതൽ കരുത്ത് പകരും എന്നാണ് പ്രതീക്ഷ.

വനിതാ ചെറുകിട സംരംഭകര്‍ക്കായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഉദ്യം പോർട്ടലിന് പുറമെ പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്‌ടിക്കല്‍ പദ്ധതി, മൈക്രോ ആന്‍ഡ് സ്‌മാള്‍ എന്റര്‍പ്രൈസസ് ക്ളസ്‌റ്റര്‍ വികസന പദ്ധതി, ടൂള്‍ റൂം ആന്‍ഡ് ടെക്‌നോളജി കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

Read Also: ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE