അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ വാഹനമോടിക്കുന്ന ആളുകൾ കർശന ജാഗ്രത പാലിക്കേണ്ടതാണ്.
രാജ്യത്ത് അബുദാബിയിലും റാസൽഖൈമയിലും ഇന്നലെ പുലർച്ചെയും മൂടൽമഞ്ഞ് ഉണ്ടായിരുന്നു. കൂടാതെ ദുബായ്, ഷാർജ എമിറേറ്റുകളിൽ നിലവിൽ താപനില കുറഞ്ഞു വരികയാണ്. 6 ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ നിലവിലെ കുറഞ്ഞ താപനില.
Read also: ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച നടത്തും