ഗുരുവായൂർ ആനയോട്ടം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്‌ച നടത്തും

By Team Member, Malabar News
Anayottam At Guruvayur Temple Will Be On Monday
Ajwa Travels

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം തിങ്കളാഴ്‌ച നടത്താൻ തീരുമാനം. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. 3 ആനകൾ മാത്രമായിരിക്കും ഇത്തവണത്തെ ആനയോട്ടത്തിൽ പങ്കെടുക്കുക. കൂടാതെ കാണികളുടെ എണ്ണവും കോവിഡിനെ തുടർന്ന് കുറയ്‌ക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

ഉൽസവ സമയത്ത് സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള മജ്‌ഞുളാല്‍ പരിസരത്ത് നിന്ന് ആനയോട്ടം ആരംഭിച്ച് ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം നടത്തുന്നതോടെ ചടങ്ങ് അവസാനിക്കും. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരം കടന്നെത്തുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. 

Read also: വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്‌ടമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE