കോവിഡ് ഇന്ത്യ; 27,409 രോഗബാധ, കേരളത്തിൽ 8,989 കേസുകൾ

By Desk Reporter, Malabar News
new Covid Cases In India
Representational Image

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,409 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമാണ്.

82,817 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. ഇതുവരെ 4,17,60,458 ആളുകൾ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടി.

അതേസമയം 347 പേർക്ക് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്‌ടമായി.

നിലവിൽ 4,23,127 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിൽ 8,989 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്‌. 58,090 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. രോഗമുക്‌തി നേടിയവർ 24,757 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 25 പേർക്കുമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 173.42 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE