വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല

By News Bureau, Malabar News
Ajwa Travels

മുംബൈ: ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ നാളെ ആരംഭിക്കുന്ന വെസ്‌റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്ത്. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ആഴ്‌ചകളോളം താരം പുറത്തിരിക്കുമെന്നാണ് വിവരം.

പരിക്ക് മൂലം നീണ്ട കാലം പുറത്തിരുന്ന വാഷിംഗ്ടൺ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്. പരിക്കിൽ നിന്ന് മുക്‌തനായ വാഷിംഗ്ടൺ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു എങ്കിലും കോവിഡ് ബാധിച്ചതിനാൽ കളിച്ചിരുന്നില്ല.

അതേസമയം ഇന്ത്യൻ ക്യാംപ് വിട്ട താരം ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട് ചെയ്യും.

വിൻഡീസിനെതിരായ മൂന്ന് മൽസരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ നിന്ന് വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ, ഓൾറൗണ്ടർ അക്‌സർ പട്ടേൽ എന്നിവരും നേരത്തെ പുറത്തായിരുന്നു. രാഹുലിന് രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. അക്‌സർ കോവിഡിനു ശേഷം വിശ്രമത്തിലാണ്. ഇവർക്ക് പകരം ദീപക് ഹൂഡയും ഋതുരാജ് ഗെയ്‌ക്‌വാദും ടീമിൽ ഇടം നേടി.

Most Read: വിദ്യാർഥിനികൾക്ക് അശ്‌ളീല സന്ദേശം; എസ്എൻ കോളേജ് അധ്യാപകന് എതിരെ നടപടിക്ക് സർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE