ഡ്രൈവിങ് ലൈസൻസ് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈൻ വഴിയും; ഗതാഗത മന്ത്രി

By Trainee Reporter, Malabar News
antony raju
Ajwa Travels

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രി ആന്റണി രാജു. പുതിയ സംവിധാനം വഴി ഡ്രൈവിങ് ലൈസൻസ് നേടാനും പുതുക്കാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്‌ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി അംഗീകൃത ഡോക്‌ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ സാരഥി പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. രജിസ്‌റ്റർ ചെയ്‌ത ഡോക്‌ടർമാർക്ക് അപേക്ഷകരെ പരിശോധിച്ച ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ നിജസ്‌ഥിതി ഉറപ്പുവരുത്താനും വ്യാജ സർട്ടിഫിക്കറ്റുകൾ പൂർണമായി ഒഴിവാക്കുവാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹനവകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആകുന്നതിന്റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: വേനൽമഴയിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE