തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി നിർണായ ചർച്ച ഇന്ന്

By Team Member, Malabar News
CONGRESS
Representational Image

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥി നിർണയത്തിനായുള്ള കോൺഗ്രസ് ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. ഉച്ചക്ക് 2 മണിയോടെ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ , മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എത്രയും വേഗം സ്‌ഥാനാർഥിയെ തിരഞ്ഞെടുത്ത് പ്രചാരണം തുടങ്ങാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. എഐസിസിയുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ ആയിരിക്കും സ്‌ഥാനര്‍ഥിയെ പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമാകുക കെ റെയിൽ ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

മെയ് 31ആം തീയതിയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തുടർന്ന് ജൂൺ 3ആം തീയതി വോട്ടെണ്ണൽ നടക്കുകയും ചെയ്യും. കോൺഗ്രസ് നേതാവ് പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിലാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Read also: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; ആദിവാസി ഊരുകളിൽ സന്ദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE