കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് വയനാട്ടിൽ; ആദിവാസി ഊരുകളിൽ സന്ദർശനം

By Trainee Reporter, Malabar News
Smriti Irani
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഇന്ന് കേരളത്തിൽ എത്തും. ഒരു ദിവസത്തെ സന്ദർശത്തിനായി ഇന്ന് വയനാട്ടിലാണ് സ്‌മൃതി ഇറാനി എത്തുക. രാവിലെ 10 മണിക്ക് കളക്‌ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മരവയൽ ആദിവാസി ഊരിലെ കുടുംബങ്ങളെ സന്ദർശിക്കും.

വൈകിട്ട് 4 മണിക്ക് മാദ്ധ്യമങ്ങളെ കണ്ട ശേഷം വയനാട് സന്ദർശനം പൂർത്തീകരിച്ചു കരിപ്പൂർ വിമാനത്താളത്തിലേക്ക് തിരിക്കുക. അമേഠിയിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് സ്‌മൃതി ഇറാനി. നേരത്തെ രാഹുൽഗാന്ധി പ്രതിനിധാനം ചെയ്‌ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്‌മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു.

എന്നാൽ, കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മൽസരിച്ച രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്‌സഭാ അംഗമായി. ഡെൽഹിയിൽ സജീവമായി പ്രവർത്തിക്കുന്ന രാഹുൽഗാന്ധി വയനാട്ടിൽ ഇടയ്‌ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്‌ട്രീയ പ്രാധ്യാനം ഏറെയാണ്.

Most Read: സംസ്‌ഥാനത്ത് വ്യാപക പരിശോധനക്ക് നിർദ്ദേശം; അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾ കണ്ടെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE