ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

By Syndicated , Malabar News
Malabar-news
Representational Image
Ajwa Travels

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ നിയമ സഭാ സ്‌പീക്കര്‍ അടക്കമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ആവശ്യമെങ്കില്‍ പുതിയ എഫ്ഐആര്‍ രജിസ്ററര്‍ ചെയ്യാനും സിബിഐക്ക് കോടതി അനുവാദം നല്‍കി.

ജസ്‌റ്റിസ് രാകേഷ് കുമാര്‍, ജസ്‌റ്റിസ് ജെ. ഉമ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്‌ഥാന പൊലീസിന് കൃത്യമായി നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഈ സംഭവത്തില്‍ ഒരു നിഷ്‌പക്ഷ അന്വേഷണമാണ് വേണ്ടതെന്നും അതിനാല്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കുന്നു എന്നുമാണ് കോടതി പറഞ്ഞത്.

ഇത്തരം വ്യക്‌തിപരമായ ആക്രമണങ്ങള്‍ ജനാധിപത്യത്തിന്റെ ജുഡീഷ്യല്‍ വിഭാഗത്തിന് അപമാനമായതിനാല്‍ ജഡ്‌ജിമാരെ ലക്ഷ്യമിട്ട സാഹചര്യങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് കോടതി വ്യക്‌തമാക്കി.

Read also: ആരോഗ്യമന്ത്രിയെ മാറ്റി കര്‍ണാടകാ സര്‍ക്കാര്‍; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE