ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ നിയമ സഭാ സ്പീക്കര്‍ അടക്കമുള്ള വൈ എസ് ആര് കോണ്‍ഗ്രസ് നേതാക്കള്‍ കോടതികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ആവശ്യമെങ്കില്‍ പുതിയ എഫ്ഐആര്‍ രജിസ്ററര്‍ ചെയ്യാനും സിബിഐക്ക് കോടതി അനുവാദം നല്കി.
ജസ്റ്റിസ് രാകേഷ് കുമാര്‍, ജസ്റ്റിസ് ജെ. ഉമ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന പൊലീസിന് കൃത്യമായി നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഈ സംഭവത്തില്‍ ഒരു നിഷ്പക്ഷ അന്വേഷണമാണ് വേണ്ടതെന്നും അതിനാല്‍ കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കുന്നു എന്നുമാണ് കോടതി പറഞ്ഞത്.
ഇത്തരം വ്യക്തിപരമായ ആക്രമണങ്ങള്‍ ജനാധിപത്യത്തിന്റെ ജുഡീഷ്യല്‍ വിഭാഗത്തിന് അപമാനമായതിനാല്‍ ജഡ്ജിമാരെ ലക്ഷ്യമിട്ട സാഹചര്യങ്ങളെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.
Read also: ആരോഗ്യമന്ത്രിയെ മാറ്റി കര്‍ണാടകാ സര്‍ക്കാര്‍; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി