വടക്കാഞ്ചേരി: അകമല ധർമശാസ്ത്ര ക്ഷേത്രത്തിന് സമീപം ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.
ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളേജിലെ വിദ്യാർഥിനികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
Most Read: സമസ്തയുടെ പെൺവിലക്ക്; നിഷേധിച്ചത് മൗലികാവകാശങ്ങൾ, രൂക്ഷവിമർശനം