ന്യൂഡെൽഹി: ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറു പേരെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ഡെൽഹി പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഇവരിൽ 74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് ഇഇന്റർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിവികൾ, വോയിസ് റെക്കോർഡറുകൾ, കോൾ മെർജർ മൈക്രോഫോണുകൾ, ഒരു സ്യൂട്ട് കേസ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
Read also: ഏകീകൃത സിവിൽ കോഡ് വേണം; രാജ് താക്കറെ