തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം വാഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജ് മുറിയിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതിനിടെ സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിൽ മാത്രം 21 ഗുണ്ടാ ആക്രമണങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണമെന്നാണ് ആക്ഷേപം.
Most Read: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം