ന്യൂഡെൽഹി: റോഡിലൂടെ ‘Z+++’ സെക്യൂരിറ്റി അകമ്പടിയോടെ നടന്നു നീങ്ങുന്ന ആനക്കുട്ടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പോലീസോ പട്ടാളമോ ഒന്നുമല്ല കേട്ടോ, ആനക്കൂട്ടം തന്നെയാണ്.
ഇരുവശവും പിറകിലുമായി ഒരുകൂട്ടം ആനകളും അവയുടെ നടുവിലൂടെ വിവിഐപിയെ പോലെ നടക്കുന്ന ആനക്കുട്ടിയും ആണ് വീഡിയോയിൽ ഉള്ളത്. ജനിച്ചിട്ട് അധികം ആവാത്ത ആനക്കുട്ടിക്കാണ് ഈ അകമ്പടി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
“ആനക്കുട്ടിക്ക് ആനക്കൂട്ടത്തേക്കാൾ മികച്ച സുരക്ഷ നൽകാൻ ഭൂമിയിലെ മറ്റൊന്നിനും കഴിയില്ല. ഇത് Z+++ സുരക്ഷയാണ്. സത്യമംഗലം കോയമ്പത്തൂർ റോഡിൽ നിന്നുള്ള കാഴ്ച,”- സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചു.
No body on earth can provide better security than an elephant herd to the cute new born baby. It’s Z+++.
Said to be from Sathyamangalam Coimbatore road. pic.twitter.com/iLuhIsHNXp— Susanta Nanda IFS (@susantananda3) June 22, 2022
38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവച്ച ഉടൻ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആനക്കൂട്ടം റോഡിലൂടെ കടന്നുപോകുമ്പോൾ ആനക്കുട്ടിക്ക് കഴിയുന്നത്ര സുരക്ഷിതത്വം നൽകാൻ ആനകൾ കൂട്ടം ചേർന്നത് എങ്ങനെയെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയും സുശാന്ത നന്ദ പങ്കുവച്ചിട്ടുണ്ട്.
“ഒരു സഹപ്രവർത്തകൻ പങ്കിട്ട വീഡിയോയുടെ ആദ്യഭാഗം ഇതാ. അത് എങ്ങനെ ആരംഭിച്ചുവെന്നും 0.12 സെക്കൻഡിൽ ആനക്കുഞ്ഞിനെ അകമ്പടിയാക്കാൻ കൂടുതൽ ആനകൾ വരുന്ന രീതിയും കാണുക. ആകർഷകമാണ്,” അദ്ദേഹം കുറിച്ചു.
Here is the 1st part of the clip shared by a colleague. Just see how it started & the way additional reinforcements come in at 0.12 sec to escort the kiddu. Fascinating. pic.twitter.com/VC0w3R48Et
— Susanta Nanda IFS (@susantananda3) June 23, 2022
Most Read: കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ