തൃശൂർ: ജില്ലയിലെ ചാലക്കുടി കോടതി ജംഗ്ഷനിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശമദ്യം പിടികൂടി. 350 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. തുടർന്ന് മാഹി സ്വദേശിയായ രാജേഷ് എന്നയാളെ പോലീസ് പിടികൂടി.
പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് വിദേശമദ്യം പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു വിൽപന നടത്തുകയാണ് ഇയാളുടെ രീതി. ഇതേ രീതിയിൽ ഇയാൾ നിരവധി തവണ മദ്യം കടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Read also: മൽസ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സജി ചെറിയാൻ