ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലെ’റിന്റെ മോഷൻ പോസ്റ്റ റിലീസ് ചെയ്തു. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ.
സത്യജ്യോതി ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും അരുണ്‍ മതേശ്വരൻ തന്നെയാണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
We are very elated to present #CaptainMiller with the indomitable star @dhanushkraja ?
This will be a very exciting film DIRECTED by the young & maverick @ArunMatheswaran ??
A @gvprakash Musical ? pic.twitter.com/FKX2iPL1yr
— Sathya Jyothi Films (@SathyaJyothi) July 2, 2022
അതേസമയം മിത്രൻ ജവഹര്‍ സംവിധാനം ചെയ്യുന്ന ‘തിരുചിത്രമ്പലം‘ എന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ. കലാനിധി മാരൻ നിര്‍മിക്കുന്ന ചിത്രത്തിൽ നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Most Read: ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി