മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 71,50,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. മിനി ഗുഡ്സിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്.
വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീൻ, സഹായിയായ അബ്ദുൽ ജബ്ബാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് വളാഞ്ചേരി പോലീസാണ് പരിശോധന നടത്തിയത്. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴൽപ്പണം പിടിക്കുന്നത്.
രണ്ടിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ആഴ്ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴൽപ്പണമാണ് വളാഞ്ചേരി പോലീസ് ഇതുവരെയായി പിടികൂടിയത്.
Most Read: യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി