മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 71,50,000 രൂപയുമായി രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Money seized
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 71,50,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. മിനി ഗുഡ്‌സിൽ നിന്നാണ് പണം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്.

വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീൻ, സഹായിയായ അബ്‌ദുൽ ജബ്ബാർ  എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. രഹസ്യ വിവരത്തെ തുടർന്ന് വളാഞ്ചേരി പോലീസാണ് പരിശോധന നടത്തിയത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴൽപ്പണം പിടിക്കുന്നത്.

രണ്ടിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ആഴ്‌ച പണം പിടിച്ചത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴൽപ്പണമാണ് വളാഞ്ചേരി പോലീസ് ഇതുവരെയായി പിടികൂടിയത്.

Most Read: യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE