കോവിഡ്; സൗദിയിൽ രോഗികൾ കൂടുന്നു, 806 പേർക്ക് കൂടി രോഗം

By News Desk, Malabar News
Daily Covid Cases Decreased In UAE And 1191 New Cases Reported
Ajwa Travels

ജിദ്ദ: സൗദിയിൽ കോവിഡ് കേസുകളിൽ വർധന തുടരുന്നു. 24 മണിക്കൂറിനിടെ 806 പേർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. 405 പേർക്ക് രോഗമുക്‌തിയുണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 804,570ഉം രോഗമുക്‌തരുടെ എണ്ണം 788,371ഉം ആയി.

ഒരാൾ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 9,233 ആയി. നിലവിൽ 6,966 പേർ രോഗം ബാധിച്ച് ചികിൽസയിലുണ്ട്. ഇവരിൽ 145 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്‌തിനിരക്ക് 98.03 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട് ചെയ്‌ത രോഗികളുടെ എണ്ണം: റിയാദ് 234, ജിദ്ദ 127, ദമ്മാം 66, മക്ക 43, മദീന 29, ത്വാഇഫ് 29, ഹുഫൂഫ് 26, ജീസാൻ 21, അബ്ഹ 19, അൽബാഹ 17, ദഹ്‌റാൻ 13, ബുറൈദ 11, തബൂക്ക് 10, ഖോബാർ 9, ഖർജ് 8, ഹാഇൽ 6, ഖമീസ് മുശൈത്ത് 5, നജ്‌റാൻ 5, ജുബൈൽ 5, അബൂഅരീഷ് 4, ദവാദ്‌മി 4, യാംബു 4, സാറാത് ഉബൈദ 4, ഉനൈസ 4, അൽറസ് 4, ബൽജുറൈഷ് 4, അറാർ 3, ബീഷ 3, മഖ്‍വ 3, സബ്‍യ 3, ഹഫർ അൽബാത്വിൻ 3.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE