ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഹരജികൾ ഇനി മുതൽ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എംആർ ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹരജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. നേരത്തെ ഹരജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എഎം ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ പുതിയ നിർദ്ദേശം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച തങ്ങളുടെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയുടെ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ചിനെ ഏർപ്പെടുത്തിയത്. എന്നാൽ ഹരജികൾ ഏത് ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Read Also: ഇന്ത്യയുടെ എതിർപ്പ് തള്ളി; ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്