ഇന്ത്യയുടെ എതിർപ്പ് തള്ളി; ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്തേക്ക്

By Staff Reporter, Malabar News
chinese-ship

കൊളംബോ: വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്. ചൈനയുടെ ചാര കപ്പലാണിതെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് ലങ്കയുടെ നീക്കം. ‘യുവാൻ വാങ് 5‘ എന്ന കപ്പലിനെ അന്താരാഷ്‌ട്ര ഷിപ്പിംഗ്, അനലിറ്റിക്‌സ് സൈറ്റുകൾ ഒരു ഗവേഷണ സർവേ വെസൽ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയിൽ ഇതിനു ചാര കപ്പൽ പരിവേഷമാണുള്ളത്.

ഓഗസ്‌റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കൻ ഹാർബർ മാസ്‌റ്റർ നിർമൽ പി സിൽവ പറഞ്ഞു. നയതന്ത്ര അനുമതി ലഭിച്ചത് ഇന്നാണ്. തുറമുഖത്ത് ലോജിസ്‌റ്റിക്‌സ് ഉറപ്പാക്കാൻ കപ്പൽ നിയോഗിച്ച പ്രാദേശിക ഏജന്റുമായി ഞങ്ങൾ പ്രവർത്തിക്കും; സിൽവ വ്യക്‌തമാക്കി. കപ്പൽ സന്ദർശനത്തിനുള്ള അനുമതി കൊളംബോ പുതുക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്.

Read Also: രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE