തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലാഭക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണം. കേന്ദ്രത്തിന്റെ കൂടുതൽ സാമ്പത്തിക സഹായം കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. അതേസമയം, കോഴിക്കോട് ഇന്ന് രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.
മുണ്ടിക്കൽ താഴം ജങ്ഷൻ, മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുണ്ടിക്കൽ താഴത്ത് യുവമോർച്ചാ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മെഡിക്കൽ കോളേജ് ക്യാമ്പസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. രണ്ടു സംഭവങ്ങളിലും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Most Read: ബ്രഹ്മപുരം തീപിടിത്തം; സമീപവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം