ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ്, യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണം വിജയിച്ചു. പ്രതിരോധ രംഗത്തെ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്.
BRAHMOS, the supersonic cruise missile was successfully test fired today on 18th October 2020 from Indian Navy’s indigenously-built stealth destroyer
INS Chennai, hitting a target in the Arabian Sea. The missile hit the target successfully with pin-point accuracy.— DRDO (@DRDO_India) October 18, 2020
അത്യധികം കൃത്യതയോടെ ആയിരുന്നു ഇതിന്റെ പ്രവര്‍ത്തനമെന്ന് ഡിആര്‍ഡിഒ പറയുന്നു. ഇന്നായിരുന്നു പരീക്ഷണം. അറബിക്കടലില്‍ വെച്ചായിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും പ്രഹര ശേഷിയുള്ള ആയുധങ്ങളില്‍ ഒന്നാണ് ബ്രഹ്മോസ്. റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ഇതിന്റെ നിര്‍മ്മാണം നടത്തിയത്.
ദീര്‍ഘദൂരം കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന ബ്രഹ്മോസ് കൂടി എത്തുന്നതോടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ കൂടുതല്‍ കരുത്ത് നേടുമെന്ന് കരുതപ്പെടുന്നു. വിക്ഷേപണത്തിന്റെ വിജയത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒക്ക് അഭിനന്ദങ്ങൾ അറിയിച്ചു.
Read Also: ജമ്മു കശ്മീരിൽ ജില്ലാ വികസന കൗണ്‍സില്‍ രൂപീകരിച്ച് കേന്ദ്രം