ഐഎന്‍എസ് ചെന്നൈയില്‍ വെച്ച് നടന്ന ബ്രഹ്‌മോസിന്റെ പരീക്ഷണം വിജയിച്ചു

By Staff Reporter, Malabar News
MALABARNEWS-BRAHMOS
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്, യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് വിക്ഷേപിക്കുന്ന പരീക്ഷണം വിജയിച്ചു. പ്രതിരോധ രംഗത്തെ ഗവേഷണ സ്‌ഥാപനമായ ഡിആര്‍ഡിഒയാണ് ഇക്കാര്യം അറിയിച്ചത്.

അത്യധികം കൃത്യതയോടെ ആയിരുന്നു ഇതിന്റെ പ്രവര്‍ത്തനമെന്ന് ഡിആര്‍ഡിഒ പറയുന്നു. ഇന്നായിരുന്നു പരീക്ഷണം. അറബിക്കടലില്‍ വെച്ചായിരുന്നു പരീക്ഷണം നടന്നത്. ഇന്ത്യന്‍ നേവിയുടെ ഏറ്റവും പ്രഹര ശേഷിയുള്ള ആയുധങ്ങളില്‍ ഒന്നാണ് ബ്രഹ്‌മോസ്. റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ഇതിന്റെ നിര്‍മ്മാണം നടത്തിയത്.

ദീര്‍ഘദൂരം കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന ബ്രഹ്‌മോസ് കൂടി എത്തുന്നതോടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ കൂടുതല്‍ കരുത്ത് നേടുമെന്ന് കരുതപ്പെടുന്നു. വിക്ഷേപണത്തിന്റെ വിജയത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒക്ക് അഭിനന്ദങ്ങൾ അറിയിച്ചു.

Read Also: ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗണ്‍സില്‍ രൂപീകരിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE