കൊല്‍ക്കത്ത: ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജയിൽ അവതരിപ്പിക്കാൻ ആനുകാലിക വിഷയമാണ് ഒരു ശിൽപി തിരഞ്ഞെടുത്തത്.
അസാധാരണവും കാലികവുമായ വിഷയത്തെ ഈ രീതിയിൽ നല്ല ചിന്തയോടെ അവതരിപ്പിച്ച അജ്ഞാതരായ കലാകാരൻമാരെ അഭിനന്ദിച്ചു കൊണ്ടാണ് ശശി തരൂര്‍ ചിത്രം തന്റെ ട്വിറ്റർ വാളിൽ ഷെയർ ചെയ്തിരിക്കുന്നത്.
ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ കൊണ്ടാടുന്ന ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ദേവിയുടെ വിഗ്രഹമുണ്ടാക്കുക കൊല്‍ക്കത്തയില്‍ പതിവാണ്. മഹിഷാസുരനെ ശൂലമുപയോഗിച്ച് നിഗ്രഹിക്കുന്ന ദേവിയുടെ അതേ മാതൃകയില്‍ സിറിഞ്ച് ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഡോക്ടറുടെ വേഷം ധരിച്ച ദേവിയുടെ വിഗ്രഹമാണ് ശിൽപി നിര്‍മിച്ചിരിക്കുന്നത്. കഴുത്തിൽ സ്റ്റെതസ്കോപ്പും നൽകിയിട്ടുണ്ട്.
Brilliantly appropriate #covid19-themed Durga Puja creativity from Kolkata, with the goddess slaying the virus! Salutations to the unknown designer & sculptor #DurgaPuja2020 pic.twitter.com/Q8ZT8EtWfo
— Shashi Tharoor (@ShashiTharoor) October 19, 2020