ഡോക്‌ടറുടെ വേഷത്തിൽ കോവിഡിനെ നിഗ്രഹിക്കുന്ന ദേവീശിൽപം; അഭിനന്ദിച്ച് ശശി തരൂര്‍

By Desk Reporter, Malabar News
Covid 19 themed Devi sculpture
Ajwa Travels

കൊല്‍ക്കത്ത: ഒക്ടോബർ 22ന് ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജയിൽ അവതരിപ്പിക്കാൻ ആനുകാലിക വിഷയമാണ് ഒരു ശിൽപി തിരഞ്ഞെടുത്തത്.
അസാധാരണവും കാലികവുമായ വിഷയത്തെ ഈ രീതിയിൽ നല്ല ചിന്തയോടെ അവതരിപ്പിച്ച അജ്‌ഞാതരായ കലാകാരൻമാരെ അഭിനന്ദിച്ചു കൊണ്ടാണ് ശശി തരൂര്‍ ചിത്രം തന്റെ ട്വിറ്റർ വാളിൽ ഷെയർ ചെയ്‌തിരിക്കുന്നത്‌.

ദുർഗ്ഗാഭഗവതി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ കൊണ്ടാടുന്ന ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ദേവിയുടെ വിഗ്രഹമുണ്ടാക്കുക കൊല്‍ക്കത്തയില്‍ പതിവാണ്. മഹിഷാസുരനെ ശൂലമുപയോഗിച്ച് നിഗ്രഹിക്കുന്ന ദേവിയുടെ അതേ മാതൃകയില്‍ സിറിഞ്ച് ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഡോക്‌ടറുടെ വേഷം ധരിച്ച ദേവിയുടെ വിഗ്രഹമാണ് ശിൽപി നിര്‍മിച്ചിരിക്കുന്നത്. കഴുത്തിൽ സ്‌റ്റെതസ്‌കോപ്പും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE