കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും

ഇന്നലെയാണ് അരിക്കുളം ഊരള്ളൂർ, കുഴിയിൽതാഴത്തെ വയലിൽ രാജീവന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

By Desk Reporter, Malabar News
ponnani murder
Representational Image

കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. രാജീവന്റേത് കൊലപാതകമാണോ ആത്‌മഹത്യയാണോ എന്ന അന്വേഷണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും.

വടകര ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച രാജീവന്റെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെയാണ് അരിക്കുളം ഊരള്ളൂർ, കുഴിയിൽതാഴത്തെ വയലിൽ രാജീവന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വയലിൽ മൂന്നിടത്തായി അഴുകിയ നിലയിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. രാവിലെ രണ്ട് കാലുകളാണ് കത്തിക്കരിഞ്ഞ നിലയിൽ ആദ്യം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്.

NATIONAL NEWS| സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE