കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. രാജീവന്റേത് കൊലപാതകമാണോ ആത്‌മഹത്യയാണോ എന്ന അന്വേഷണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും.
വടകര ഡിവൈഎസ്‌പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. മരിച്ച രാജീവന്റെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെയാണ് അരിക്കുളം ഊരള്ളൂർ, കുഴിയിൽതാഴത്തെ വയലിൽ രാജീവന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വയലിൽ മൂന്നിടത്തായി അഴുകിയ നിലയിലായിരുന്നു മൃതദേഹത്തിന്റെ ഭാഗങ്ങൾ. രാവിലെ രണ്ട് കാലുകളാണ് കത്തിക്കരിഞ്ഞ നിലയിൽ ആദ്യം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള ഭാഗം കണ്ടെത്തിയത്.
NATIONAL NEWS| സ്വാതന്ത്ര്യദിന ആഘോഷം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ, പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കും