ബാലന്‍സ് എത്രയെന്ന് അറിയാന്‍ സാധിക്കില്ല; വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്

By News Desk, Malabar News
MalabarNews_atm fraud
Representation Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. കാനറ ബാങ്കിന്റെ എടിഎമ്മില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

കുറവന്‍ കോണത്തുളള കാനറ ബാങ്കിന്റെ എടിഎമ്മിലാണ് തട്ടിപ്പ് നടന്നത്. ബ്രാഞ്ച് മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എത്ര പണം നഷ്‌ടമായി എന്നതിനെ സംബന്ധിച്ച് വ്യക്‌തത വന്നിട്ടില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എത്ര തുക നഷ്‌ടപ്പെട്ടു എന്നും ഏതെല്ലാം അക്കൗണ്ട് ഉടമകളുടെ പണമാണ് നഷ്‌ടമായത് തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിച്ച് വരുന്നത്.

National News: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്

സമാനമായ തട്ടിപ്പ് മറ്റു എടിഎമ്മുകളില്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ബാലന്‍സ് എത്രയാണെന്ന് അറിയാത്ത വിധം ഹൈടെക്ക് രീതിയിലാണ് തട്ടിപ്പ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേര്‍ സംശയാസ്‌പദമായ രീതിയില്‍ എടിഎമ്മില്‍ നില്‍ക്കുന്നതാണ് ബ്രാഞ്ച് മാനേജരെ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. ഇവര്‍ എടിഎമ്മില്‍ നിന്ന് പണം കവരുന്നത് ദൃശ്യങ്ങളില്‍ വ്യക്‌തമാണ്. ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE