തട്ടിപ്പ് വ്യാപകം; ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചു

By Staff Reporter, Malabar News
DEPOSIT-MACHINE
Representational Image
Ajwa Travels

തിരുവനന്തപുരം: എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് (എഡിഡബ്‌ള്യുഎം) പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. ഇതുവഴി തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ശ്രമം തുടങ്ങി. സംസ്‌ഥാനത്ത് എസ്ബിഐയുടെ നിരവധി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കുന്ന എഡിഡബ്ള്യുഎമ്മുകൾ (ഓട്ട‌മേറ്റഡ് ഡെപ്പോസിറ്റ് ആൻ‍ഡ് വിഡ്രോവൽ മെഷീൻ) സ്‌ഥാപിച്ചിട്ടുണ്ട്. അവയിൽ പലയിടത്തും തട്ടിപ്പ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നത് വരെ ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഉപഭോക്‌താക്കൾക്ക്‌ ഇതിലൂടെ പണം നിക്ഷേപിക്കുന്നതിന് തടസമില്ലെന്നും ബാങ്ക് അറിയിച്ചു.

Read Also: കോവിഡ്; കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ച്‌ നല്‍കുന്നത് പ്രധാനമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE