തീർഥാടകർക്ക് പമ്പയിൽ നിയന്ത്രണം; വൈകിട്ട് ഏഴിന് ശേഷം സന്നിധാനത്തേക്ക് കയറ്റില്ല

By Trainee Reporter, Malabar News
sabarimala-temple

പത്തനംതിട്ട: പമ്പയിൽ ശബരിമല തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ഏഴ് മണിക്ക് ശേഷം സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്.

41 ദിവസത്തെ വൃതാനുഷ്‌ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് സന്നിധാനത്ത് തിരക്ക് കുറവാണ്. ഇന്ന് രാത്രി നട അടച്ചാൽ മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് മാത്രമേ നട തുറക്കൂ. അതിനാൽ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

മകരവിളക്ക് പ്രമാണിച്ചു ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധക്രിയയും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. ജനുവരി 20 വരെ ഭക്‌തർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ടാകും. ജനുവരി 21ന് നട അടയ്‌ക്കും.

Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE