ആലുവ: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിൽ വാതകചോർച്ച. കളമശേരി- ആലുവ സ്റ്റേഷന് ഇടയിൽവെച്ചാണ് രാവിലെ 8.55ഓടെ സി5 കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിട്ടു. എസിയിൽ നിന്നാണ് വാതകചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അധികൃതരെത്തി പരിശോധന നടത്തി.
പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. പ്രശ്നം പരിഹരിച്ച ശേഷം 9.20ഓടെ ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടതായാണ് വിവരം. ട്രെയിൻ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായി പരിശോധിക്കും.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!