മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

പരീക്ഷ ഓഗസ്‌റ്റ് 11ന് നടത്തുമെന്ന് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി അറിയിച്ചു.

By Trainee Reporter, Malabar News
   Neet UG
Representational Image

ന്യൂഡെൽഹി: മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. പരീക്ഷ ഓഗസ്‌റ്റ് 11ന് നടത്തുമെന്ന് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) അറിയിച്ചു. രണ്ടു ഷിഫ്റ്റായാണ് പരീക്ഷ നടക്കുക. മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23നാണ് നടത്താൻ നിശ്‌ചയിച്ചിരുന്നത്.

എന്നാൽ, മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷാ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് വിശദീകരിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന്  കേന്ദ്രം സംസ്‌ഥാനങ്ങളുടെ സഹകരണം തേടി. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ രണ്ടു നിരീക്ഷകരെ സംസ്‌ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പോലീസ് ഉദ്യോഗസ്‌ഥനാകണം. സംസ്‌ഥാനതലത്തിൽ ഏകോപനത്തിന് ഒരാൾക്ക് ചുമതല നൽകണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE