വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിന്റെ യാത്ര; കേസെടുത്ത് പോലീസ്

പുറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള യാത്ര മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി.

By Trainee Reporter, Malabar News

കോഴിക്കോട്: നാദാപുരത്ത് റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റ് യാത്രക്കാർക്കും അടുത്തുള്ള വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

മൂന്ന് കറുകളിലാണ് ആവോലത്ത് നിന്ന് തുടങ്ങി പാറക്കടവ് വരെ കാറിൽ നിന്ന് തല പുറത്തേക്കിട്ട് അഞ്ച് കിലോമീറ്റർ ദൂരത്തിൽ വിവിധ വർണങ്ങളിലുള്ള പുക പടർത്തി അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. പുറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള യാത്ര മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി.

റോഡിനരികിൽ നിന്നവരുടെ കണ്ണിലേക്ക് പുക ഇരച്ചു കയറി കാഴ്‌ച തടസപ്പെടുകയും ചെയ്‌തിരുന്നു. രണ്ടു കാറുകളാണ് ഇത്തരത്തിൽ അപകടകരമായി യാത്ര നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഒരു കാർ കസ്‌റ്റഡിയിൽ എടുത്തു. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE