തിരുവനന്തപുരം: കേരള പോലീസ് ആസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ഐഎസ്ഒ അംഗീകാരം.നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന് ഓഫ് ലബോറട്ടറീസ് (എന്‍എബിഎല്‍) നല്കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ആണ് ലാബിന് ലഭിച്ചത്.
രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനമായ എന്‍എബിഎല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ കേരള പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരും.
കഴിഞ്ഞ വർഷം തന്നെ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും കോവിഡ് വ്യാപനം കാരണം പരിശോധനകള്‍ നടന്നിരുന്നില്ല.
തുടര്‍ന്ന് ബോര്‍ഡിന്റെ അഞ്ചംഗ സമിതി ഓണ്‍ലൈനിലൂടെ പരിശോധന നടത്തിയാണ് അംഗീകാരം നല്‍കിയത്. ആദ്യമായാണ് ഇന്ത്യയിലെ ഒരു ലാബിന് ഓണ്‍ലൈനിലൂടെ പരിശോധന നടത്തി അംഗീകാരം ലഭിക്കുന്നത്.
നിരവധി പ്രമാദമായ കേസുകള്‍ തെളിയിക്കാന്‍ തെളിവുകള്‍ കണ്ടെത്തിയ സ്ഥാപനമാണ് ഇത്. 1961-ലാണ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. കെമിക്കല്‍, ബാലിസ്റ്റിക്, ഡോക്യൂമെന്റ്, ബയോളജി, സൈബര്‍, ഡിഎന്‍എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനിക സാങ്കേതിക സൗകര്യങ്ങളും, വിദഗ്ധരും ലാബില്‍ ഉണ്ട്.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ആളുകൾക്ക് വീണ്ടും അവസരം