കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹാഷിഖ് എന്ന കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്.
മരിച്ച അൻവറിന്റെ സഹോദരനാണ് ഹാഷിഖ്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മാണിക്കോത്ത് പഴയ പള്ളിയിൽ പള്ളിക്കുളത്തിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. കഴിഞ്ഞദിവസം ശക്തമായ മഴ പെയ്തതിനാൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’
































