ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയെ കുറിച്ച് പരാതിപ്പെട്ടു; യാത്രക്കാരനെ ഇറക്കിവിട്ട് ടിടിഇ

ഡെൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെ എറണാകുളം- നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിക്കാണ് ദുരനുഭവമുണ്ടായത്.

By Senior Reporter, Malabar News
train
Rep. Image
Ajwa Travels

ന്യൂഡെൽഹി: ട്രെയിനിലെ വൃത്തിഹീനമായ ശുചിമുറിയെ കുറിച്ച് പരാതിപ്പെട്ട യാത്രക്കാരനെ ടിടിഇ ബലംപ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി. ഡെൽഹിയിലേക്കുള്ള യാത്രയ്‌ക്കിടെ എറണാകുളം- നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിക്കാണ് ദുരനുഭവമുണ്ടായത്.

മങ്കേഷിനെ ടിടിഇ മുകേഷ് കുമാർ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം തുടങ്ങി. വഡോദരയിൽ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കൻഡ് എസി കോച്ചിൽ കയറിയത്. രാജസ്‌ഥാനിലെ കോട്ടയിൽ എത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന ശുചിമുറിയെ കുറിച്ച് ടിടിഇയോട് മങ്കേഷ് പരാതി പറഞ്ഞത്.

ടിടിഇ ശുചീകരണ തൊഴിലാളികളെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ, വൃത്തിഹീനമായ ശുചിമുറിയുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മങ്കേഷിനെ ടിടിഇ ആക്രമിച്ചു. പിന്നാലെ ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് 139 എന്ന റെയിൽവേ ഹെൽപ്‌ലൈനിൽ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്ന് മങ്കേഷ് പറയുന്നു.

സംഭവം നടന്നതായി കോട്ടയിലെ റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ സൗരഭ് ജെയ്ൻ സ്‌ഥിരീകരിച്ചിട്ടുണ്ട്. രത്‌ലം റെയിൽവേ സ്‌റ്റേഷനിൽ മങ്കേഷ് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം റിപ്പോർട് ഡെൽഹി ഹെഡ്‍ക്വാർട്ടേഴ്‌സിൽ നൽകും. ടിടിഇക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് തീരുമാനമെടുക്കുമെന്ന് ജെയ്ൻ പറഞ്ഞു. ഡെൽഹിയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ ഒട്ടേറെ മലയാളികൾ ആശ്രയിക്കുന്ന ട്രെയിനാണിത്.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE